മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം:റിവ്യൂ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ചുള്ള കേസിലെ ഭിന്നവിധിക്കെതിരായുള്ള റിവ്യു ഹര്‍ജി ലോകായുക്ത ഇന്ന് വീണ്ടും പരിഗണിക്കും.


ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേസ് ഫുള്‍ബെഞ്ചിന്റെ പരിഗണനക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് പരാതിക്കാരനായ ആര്‍എസ് ശശികുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഉച്ചയ്ക്ക് 12 നാണ് റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത്.


പരാതിക്കാന്‍ ആര്‍.എസ്.ശശികുമാറിന്റെ ആവശ്യം. ശശികുമാറിനെതിരെ ഇന്നലെ രൂക്ഷമായ വിമര്‍ശനമായിരുന്നു ലോകായുക്ത നടത്തിയത്. റിവ്യൂ ഹര്‍ജിക്ക് പിന്നാലെ രണ്ടരയ്ക്ക് ലോകായുക്ത ഫുള്‍ ബഞ്ചും കേസ് പരിഗണിക്കും.

ഹര്‍ജിയില്‍ ഭിന്നവിധിയുണ്ടായതിനെ തുടര്‍ന്നാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്. കേസില്‍ ഒരാള്‍ പരാതിയെ അനുകൂലിച്ചും രണ്ടാമന്‍ എതിര്‍ത്തും വിധിയെഴുതി. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു. രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയാണ് ഹര്‍ജി.



Sharing is Caring