രാജ്യത്തെ സമ്പന്നരായ മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടു. 31 മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോം പുറത്തുവിട്ട പട്ടികയില്‍ സമ്പത്തില്‍ ഒന്നാമന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. 177 കോടിയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടാമന്‍ അരുണാചാല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേമ ഖാണ്ഡുവാണ്. ഇദ്ദേഹത്തിന് 129 കോടിയുടെ സമ്പാദ്യമുണ്ട്. മൂന്നാമനാവട്ടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആണ്. ഇദ്ദേത്തിന് 48 കോടി രൂപയുടെ സ്വത്താണുള്ളത്.
ലിസ്റ്റില്‍ ഏറ്റവും പാവപ്പെട്ടവന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ആണ്. 26 ലക്ഷമാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. ലിസ്റ്റിലെ അവസാനമാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. തൊട്ടുമുമ്പിലായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജമ്മുകശ്മീര്‍ പ്രസിഡന്റ് മെഹ്ബൂബാ മുഫ്തിയുമാണുള്ളത്. ഇരുവര്‍ക്കും യഥാക്രമം 33 ലക്ഷവും 55 ലക്ഷം എന്നിങ്ങനെയാണ് സമ്പാദ്യമുള്ളത്.

ലിസ്റ്റില്‍ 25ാമതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇദ്ദേഹത്തിന് 1.07 കോടി രൂപയുടെ സമ്പാദ്യമാണുള്ളത്.













