മുംബൈ > മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. കനത്ത മഴ തുടരുമെന്നും ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.പൂനെയില്‍ ഒരു കോളെജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. മലാഡിലും കല്ല്യാണിലും മതില്‍ ഇടിഞ്ഞുവീണ് 15 പേര്‍ മരിച്ചു.നിരവധി പേര്‍ ഇപ്പോഴും മതിലിന് അടിയില്‍ കുടുങ്ങി കിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ് . കനത്ത മഴയെ തുടര്‍ന്ന് ഇന്ന് മുംബൈയില്‍ പൊതു അവധി പ്രഖ്യാപിച്ചു. വിവിധ സ്ഥലങ്ങളിലേക്കുള്ള റെയില്‍, വ്യോമഗതാഗതങ്ങള്‍ താറുമാറായിരിക്കുകയാണ്. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ മഴ കുറയുമെങ്കിലും മൂന്ന് ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.













