ഇംഗ്ലണ്ടിനോടേറ്റ തോല്‍‌വിയുടെ അഘാതത്തിലാണ് ഇന്ത്യന്‍ ടീമും ആരാധകരും


ബര്‍മിങ്ങാമില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍‌വിയുടെ അഘാതത്തിലാണ് ഇന്ത്യന്‍ ടീമും ആരാധകരും. തോല്‍‌വിയെന്തെന്നറിയാത്ത പ്രയാണത്തില്‍ പെട്ടെന്നേറ്റ അടിയായിരുന്നു ഇംഗ്ലണ്ടുമായുള്ള പരാജയം. പക്ഷേ, തോറ്റ് കഴിഞ്ഞപ്പോള്‍ എല്ലാവര്ക്കും കുറ്റക്കാരന്‍ ഒരാള്‍ മാത്രമായി – മഹേന്ദ്ര സിംഗ് ധോണി.
അടുത്തിടെയായി കണ്ടു വരുന്നൊരു പ്രവണതയാണത്. കളി തോറ്റ് കഴിഞ്ഞാല്‍ എല്ലാത്തിനും ഉത്തരവാദി ധോണിയാണെന്നും ജയിച്ച്‌ കഴിഞ്ഞാല്‍ ടീമിന്റെ മികവാണെന്നുമുള്ള സംസാരം. ഇംഗ്ലണ്ടുമായുള്ള കളിയില്‍ സ്‌ട്രൈക്ക് റേറ്റ് മുകളിലുള്ളത് പാണ്ഡ്യക്കും ധോണിക്കുമായിരുന്നു. രാഹുലിനെ പോലുള്ള യുവതാരങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് വളരെ താഴെയായിരുന്നു. കഴിഞ്ഞ കളിയില്‍ മഹിയെ കുറിച്ചല്ല, യുവതാരങ്ങളെ കുറിച്ചാണ് മുന്‍താരങ്ങള്‍ പരാതിപ്പെടേണ്ടതെന്നു മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും പറയുകയുണ്ടായി‍. ധോണി ഇംഗ്ലണ്ടിനെതിരെ 31 പന്തില്‍ 42 റണ്‍സടിച്ചിരുന്നു. എന്നാല്‍, അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ക്ക് ധോണി ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്.ധോണിയെ മാത്രം അതില്‍ കുറ്റം പറയാന്‍ സാധിക്കില്ല. മറ്റുള്ളവര്‍ക്കും അതില്‍ ബാധ്യതയുണ്ട്. അവര്‍ക്കും സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ സാധിച്ചില്ല. തോല്‍‌വിക്ക് എല്ലാവരും ഉത്തരവാദികളാണ്. അവസാന ഓവറുകളില്‍ വമ്ബന്‍ അടിക്ക് ശ്രമിക്കാതിരുന്ന ധോണിയും ആദ്യ ഓവറുകളില്‍ വളരെ പതുക്കെ തുടങ്ങിയ രോഹിതും കോഹ്ലിക്കും വരെ പങ്കുണ്ട് ഈ തോല്‍‌വിയില്‍.ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ പോയിന്റ് പട്ടികയിലെ പോരാട്ടം ശക്തമായിരിക്കുകയാണ്. നിലവില്‍ റണ്‍ പട്ടികയില്‍ ഒന്നാമതുള്ള ഓസ്ട്രേലിയയെ പിന്നിലാക്കുക എന്നതാണ് ഇന്ത്യയുടെ ശ്രമം. അതിനായി ഇനിയുള്ള രണ്ട് മത്സരങ്ങളിലും വമ്ബന്‍ ജയം ആവശ്യമാണ്.




Sharing is Caring