തിരുവനന്തപുരം: മീടൂ പോലൊരു വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്ബോള്‍ നടന്‍ മോഹന്‍ലാല്‍ കുറച്ചുകൂടി ജാഗ്രതയും കരുതലും എടുക്കേണ്ടതായിരുന്നുവെന്ന് നടന്‍ പ്രകാശ്രാജ്.
മോഹന്‍ലാല്‍ മനഃപൂര്‍വം പറഞ്ഞതാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം അങ്ങനെ പറഞ്ഞുപോയതാവാമെന്നും പ്രകാശ് രാജ് പറഞ്ഞു.

പ്രകാശ് രാജിന്റെ വാക്കുകള്‍:
‘മോഹന്‍ലാല്‍ മനഃപൂര്‍വം പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം അങ്ങനെ പറഞ്ഞുപോയതാവാം. വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ വ്യക്തിയാണ് മോഹന്‍ലാല്‍. പക്ഷേ, മീടൂ പോലൊരു വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട്. ലാലേട്ടനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്.’
മീ ടൂ അതിശക്തമായ പ്രസ്ഥാനമാണെന്നും പ്രകാശ്രാജ് അഭിപ്രായപ്പെട്ടു.
‘സ്ത്രീകളെ ശരിക്കും ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണിത്. ഞാനും നിങ്ങളുമൊക്കെ പലപ്പോഴും അറിഞ്ഞോ അറിഞ്ഞാതെയോ ഇരപിടിയന്മാരാവുന്നുണ്ട്. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്ബോള്‍ നിശ്ശബ്ദത പാലിച്ചാല്‍ നമ്മളും കുറ്റവാളികള്‍ക്കൊപ്പമാവുകയാണ്. സ്ത്രീ അനുഭവിക്കുന്ന വേദന, മുറിവ് യഥാര്‍ഥമാണ്. അത് കാണാതെ പോവരുത്. മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മള്‍ മനസ്സിലാക്കുക തന്നെ വേണം.’













