മാളുകളില്‍നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഒറ്റപ്പെട്ട ഷോപ്പുകളിലേയ്ക്ക് മാറുന്നു


രാജ്യം രണ്ടുമാസത്തിലേറെ അടച്ചിട്ടതോടെ മാളുകളില്‍നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഒറ്റപ്പെട്ട ഷോപ്പികളുളള ചെറുകിട വ്യാപാര കേന്ദ്രങ്ങളിലേയ്ക്ക് മാറുന്നു.മക് ഡൊനാള്‍ഡ് ഉള്‍പ്പടെയുള്ള പ്രമുഖ ഭക്ഷണ ബ്രാന്‍ഡുകളാണ് മാളുകളില്‍നിന്ന് ആദ്യംപടിയിറങ്ങുന്നത്. കോവിഡ് വ്യാപനത്തിന് ഏറെസാധ്യതയുള്ളതിനാലാണ് സര്‍ക്കാരുകള്‍ മാളുകള്‍ തുറക്കാന്‍ ഇനിയും അനുമതി നല്‍കാത്തത്. അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന് തടസ്സമില്ലാത്തതാണ് മാറിചിന്തിക്കാന്‍ ബ്രാന്‍ഡുകളെ പ്രേരിപ്പിക്കുന്നത്. വാടകയും പരിപാലന ചെലവും കുറവാണെന്നതും കമ്പനികള്‍ക്ക് ഗുണകരമായി.




Sharing is Caring