മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരില്‍ വാക്കുതര്‍ക്കം ; ഭര്‍തൃ സഹോദരന്റെ അടിയേറ്റ് വീട്ടമ്മ മരിച്ചു


മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരിലുണ്ടായ വാക്കു തര്‍ക്കത്തില്‍ ഭര്‍തൃ സഹോദരന്റെ അടിയേറ്റ് വീട്ടമ്മ മരിച്ചു.
അയിരൂര്‍ ചിറപ്പുറത്ത് കോളനിയില്‍ അമ്മിണി തോമസ്(60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ മാത്യുവിനെ പോലീസ് അറസ്റ്റു ചെയ്തു.
അടിയുടെ ആഘാതത്തില്‍ നിലത്തുവീണ അമ്മിണി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അമ്മിണി ജോലിക്കു പോകാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയ സമയത്താണ് അനുജന്‍ മാത്യുവുമായി മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടായത്.
തുടര്‍ന്ന് മാത്യു തേക്കിന്‍ കമ്പുകൊണ്ട് അമ്മിണിയുടെ തലയ്ക്കടിക്കുകയായിരുന്നു.




Sharing is Caring