മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ശുചിത്വ മിഷന് മുഖേന നഗരസഭകളില്‍ യുവ പ്രൊഫഷണലുകളെ നിയോഗിക്കുന്നു. ഇവര്‍ക്കുള്ള പരിശീലനം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്നു.
പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു.മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുവ പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ദേശീയ ശുചിത്വ റാങ്കില്‍ കേരളത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് ഇവരിലൂടെ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

കാര്യക്ഷമമായ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ ഒരേ രീതിയില്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാരും വകുപ്പും പ്രത്യേക പരിഗണന നല്കി വരുന്നുണ്ട് എന്നാല്‍ ഈ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഏറിയും കുറഞ്ഞും പല തട്ടുകളിലാണുള്ളത്. ഈ പ്രശ്നം പരിഹരിക്കുന്നതില്‍ യുവ പ്രൊഫഷണലുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.













