ണിപ്പൂർ കലാപത്തിൽ ക്രിസ്തീയ വിഭാഗങ്ങൾക്കെതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ച് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. കലാപം നിയന്ത്രിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്തിൽ കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിനോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ക്രിസ്തീയ വിശ്വാസികൾക്കെതിരായ അതിക്രമം വർധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.മണിപ്പൂരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര മന്ത്രി രാജ്കുമാർ രഞ്ജൻ ബിഷപ്പിനെ അറിയിച്ചു. മണിപ്പൂരിന്റെ സമാധാനത്തിന് ഗുണകരമാകുന്ന ചർച്ചയാണ് നടന്നതെന്ന് രാജ്കുമാര് രഞ്ജൻ മാധ്യമങ്ങളോട് പറഞ്ഞു.














