മാര്‍ച്ച്‌ 31നകം വാഹനങ്ങളുടെ ആര്‍സി ബുക്ക് ഡിജിറ്റലാക്കും :മന്ത്രി കെബി ഗണേഷ് കുമാര്‍


മാര്‍ച്ച്‌ 31നകം വാഹനങ്ങളുടെ ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍.ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.


ഡ്രൈവിങ് ടെസ്റ്റ് പാസായി ഇറങ്ങുമ്ബോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം വൈകാതെ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ചാണ് ഉടനടി ലൈസന്‍സ് ലഭ്യമാകുക.




Sharing is Caring