മുൻ സുസുകി മോട്ടോഴ്സിന്റെ ചെയർമാൻ ആയിരുന്ന ഒസാമു സുസുക്കി 94-ാം വയസ്സിൽ അന്തരിച്ചു. ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയുടെ തലവര മാറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം.
ലിംഫോമ എന്ന അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഒസാമു സുസുക്കി ഡിസംബർ 25 നാണ് മരിച്ചത്.1980ൽ ഇന്ത്യൻ വിപണിയിലേക്ക് വന്ന സുസുകി പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാറി.

അതിനു പിന്നിൽ ഒസാമു സുസുകി വഹിച്ച പങ്ക് ചെറുതല്ല. 1983-ൽ പുറത്തിറങ്ങിയ മാരുതി 800 ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന് തുടക്കമിടാൻ കാരണം ഒസാമു സുസുകിയാണ്.













