മായാവതിയെ വേശ്യയോട് ഉപമിച്ച് യുപി ബിജെപി ഉപാധ്യക്ഷൻ


ബിഎസ്പി നേതാവ് മായാവതിയെ അധിക്ഷേപിച്ച് ഉത്തര്‍പ്രദേശ് ബിജെപി ഉപാധ്യക്ഷൻ ദയാശങ്കർ സിങ്‍. മായവതി ലൈംഗീകത്തൊഴിലാളികളേക്കാള്‍മോശമാണ്, തിരഞ്ഞെടുപ്പിൽ പാര്‍ട്ടി സീറ്റുകൾ വിറ്റഴിക്കുകയാണെന്നും ദയാശങ്കര്‍ സിങ് ആരോപിച്ചു.വിവാദ പ്രസ്താവന രാജ്യസഭയില്‍ ചര്‍ച്ചയായപ്പോള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഖേദം പ്രകടിപ്പിച്ചു. യുപി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിഎസ്പിയുടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെക്കുറിച്ച് പ്രതികരിക്കവെയാണ് ദയാശങ്കര്‍ സിങ്, മായാവതിയെ അധിക്ഷേപിച്ചത്. ‘മായവതി ലൈംഗീകത്തൊഴിലാളികളേക്കാള്‍ മോശമാണ്. പാര്‍ട്ടി സീറ്റുകൾ കോടിക്കണക്കിനു രൂപയ്ക്കു വില്‍ക്കുകയാണ്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്കു സീറ്റു നല്‍കുന്നു. മായാവതിയെക്കാള്‍ മാന്യത ലൈംഗീകത്തൊഴിലാളികള്‍ക്കുണ്ട്’. ഇതായിരുന്നു ദയാശങ്കറിന്‍റെ വാക്കുകള്‍.പ്രശ്നം കൂടുതല്‍ വഷളാകാതിരക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം ദയാശങ്കറിനെ യുപി ഉപാധ്യക്ഷ സ്ഥാനത്തുനിന്നും നീക്കി.




Sharing is Caring