ന്യൂയോര്‍ക്ക്: വിനോദ സഞ്ചാരത്തിനുപോയ ഹെലികോപ്റ്റര്‍ മാന്‍ഹാട്ടനിലെ കിഴക്കന്‍ നദിയില്‍ തകര്‍ന്ന് വീണ് രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ലിബര്‍ട്ടി ടൂറിസം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററില്‍ പൈലറ്റ് അടക്കം ആറുപേരായിരുന്നു യാത്ര ചെയ്തിരുന്നത്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഏഴിനാണ് സംഭവം. നദിയില്‍ തകര്‍ന്നു വീണ ഹെലികോപ്റ്ററില്‍ നിന്ന് പൈലറ്റ് സ്വയം രക്ഷപ്പെട്ടു. മറ്റുള്ളവരെ മുങ്ങല്‍ വിദഗ്ധര്‍ എത്തിയാണ് രക്ഷിച്ചത്. ഇതില്‍ രണ്ടു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന് അഗ്നി ശമന സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.എഞ്ചിന്‍ തകരാറുെണ്ടന്ന് ഹെലികോപ്റ്റര്‍ തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് സന്ദേശം നല്‍കിയതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.














