മാനസസരോവറില്‍ മുങ്ങിക്കുളിക്കുന്നതിന് ചൈനയുടെ വിലക്ക്


ന്യൂഡല്‍ഹി: കൈലാസ് മാനസസരോവറില്‍ മുങ്ങിക്കുളിക്കുന്നതിന് തീര്‍ത്ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈന. സ്വാമി സന്ദീപാനന്ദ ഗിരിയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. എല്ലാ വര്‍ഷവും പതിവായി കൈലാസ്- മാനസസരോവര്‍ യാത്ര സംഘടിപ്പിക്കുന്ന സന്ദീപാനന്ദഗിരി, ഇത്തവണത്തെ യാത്രയിലാണ് ചൈനയുടെ പുതിയ തീരുമാനത്തെക്കുറിച്ച്‌ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.


മാനസരോവരും പരിസരവും പരിശുദ്ധമാക്കി വയ്‌ക്കാനുള്ള ചൈനയുടെ തീരുമാന പ്രകാരമാണ് നിരോധനമെന്നും, ഉത്തരവ് ലംഘിച്ചാല്‍ ഇന്ത്യന്‍ തുക 1,65,000 രൂപ പിഴ നല്‍കേണ്ടി വരുമെന്നും സന്ദീപാനന്ദ ഗിരി കുറിയ്‌ക്കുന്നു. എന്നാല്‍ ചൈനയുടെ വിലക്ക് സംബന്ധിച്ച്‌ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.




Sharing is Caring