മാനവീയം വീഥിയിൽ വീണ്ടും സംഘർഷം


മാനവീയം വീഥി നവീകരിച്ച് കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം രാത്രി ചെമ്ബഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റു.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ധനു കൃഷ്ണയെ വെട്ടിയ ഷെമീറിനെയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയേയും മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം. റീല്‍സ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് നിഗമനം. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് ആരോപിക്കുന്നു.




Sharing is Caring