ബിജെപി പ്രകടനപത്രിക സങ്കല്‍പ് പത്ര് നാളെ പുറത്തിറക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക സങ്കല്‍പ് പത്ര് നാളെ പുറത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചേർന്നാണ് പത്രിക പുറത്തിറക്കുന്നത്.

27 അംഗ സമതിയാണ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് സമിതിയുടെ അധ്യക്ഷൻ.
കോണ്‍ഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ പ്രതിപക്ഷ പാർട്ടികള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക നേരത്തെ പുറത്തിറക്കിയിരുന്നു.

തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക ന്യായ് പത്ര് പുറത്തിറക്കിയത്.കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്. മുസ്‌ലീം ലീഗിന്‍റെ ആശയങ്ങളാണ് ഇതില്‍ മുന്നോട്ട് വയ്ക്കുന്നതെന്നാണ് മോദി ഉയർത്തിയ പ്രധാന ആക്ഷേപം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *