മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ട്രക്ക് ഡ്രൈവര്‍ പിടിയില്‍


ഭോപ്പാല്‍: മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍. ഇയാള്‍ക്ക് മണല്‍ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.മണല്‍ മാഫിയയും പൊലീസും തമ്മിലുള്ള ഒത്തുകളി ഒളിക്യാമറ ഓപ്പറേഷനുകളിലൂടെ പുറത്തുകൊണ്ടുവന്ന ന്യൂസ് വേള്‍ഡ് ചാനലിലെ മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ശര്‍മ (35) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ബൈക്കില്‍ പോകുമ്പോള്‍ പിന്നാലെവന്ന ടിപ്പര്‍ ലോറി ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.




Sharing is Caring