മേരിലാന്‍ഡ്: മാധ്യമങ്ങള്‍ക്ക് പ്രചോദനമായി ദ ക്യാപിറ്റല്‍ ഗസറ്റ് .കഴിഞ്ഞദിവസം അമേരിക്കയിലെ മേരിലാന്‍ഡിലെ മാധ്യമ സ്ഥാപനത്തില്‍ ഉണ്ടായ ആക്രമണത്തില്‍ അഞ്ചു സഹപ്രവര്‍ത്തകര്‍ മരണപ്പെട്ടിട്ടും ഇന്നത്തെ പത്രത്തില്‍ അതിന്റെ ചിത്രങ്ങള്‍ സഹിതം ഫ്രണ്ട് പേജില്‍ വാര്‍ത്തയുമായി പത്രമിറങ്ങി.
ദ ക്യാപിറ്റല്‍ ഗസറ്റ് പത്രത്തിന്റെ ഓഫീസിന്റെ ചില്ലുവാതില്‍ തകര്‍ത്ത് അകത്തു കയറിയ ആക്രമിയുടെ വെടിവെപ്പിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. മുപ്പതോളം മാധ്യമപ്രവര്‍ത്തകര്‍ ആക്രമണ സമയത്ത് ഓഫീസിലുണ്ടായിരുന്നു. എന്നാല്‍ ആദ്യ റൗണ്ട് വെടിവെപ്പിന് ശേഷം ആക്രമി വീണ്ടും തോക്ക് നിറക്കുന്നതിനിടയില്‍ മറ്റു ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2011ല്‍ ദ ക്യാപിറ്റല്‍ ഗസറ്റ് ആക്രമിക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ആക്രമി അപകീര്‍ത്തി കേസ് കൊടുത്തിരുന്നു.












