മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റനെ ഉടന്‍ പ്രഖ്യാപിക്കും


മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പുതിയ സീസണില്‍ ആരു നയിക്കും എന്ന് ക്ലബ് ഉടന്‍ പ്രഖ്യാപിക്കും. ക്യാപ്റ്റനെ ഉടന്‍ തീരുമാനിക്കും എന്ന് പരിശീലകന്‍ ഒലെ മാധ്യമങ്ങളോട് പറഞ്ഞു. മാറ്റ, ഡി ഹിയ, പോഗ്ബ, ആഷ്ലി യങ്ങ് ഈ നാലു പേരില്‍ ഒരാളാകും ക്യാപ്റ്റന്‍ ആവുക എന്ന് ഒലെ സൂചന നല്‍കി. കൂടുതല്‍ സാധ്യത ഗോള്‍കീപ്പര്‍ ആയ ഡേവിഡ് ഡിഹിയക്ക് ആണെന്നും ഒലെ പറഞ്ഞു.


ഡി ഹിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 9 സീസണുകളായി കളിക്കുന്നു. ഡി ഹിയ ആണ് കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനും സാധ്യത അതുകൊണ്ട് ഡി ഹിയക്ക് ക്യാപ്റ്റനാകാന്‍ സാധ്യതകള്‍ ഏറുന്നു എന്ന് ഒലെ പറഞ്ഞു. നേരത്തെ ഡിഹിയയും തനിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ആകണമെന്ന് പറഞ്ഞിരുന്നു. അന്റോണിയൊ വലന്‍സിയ ക്ലബ് വിട്ട ശേഷം ആശ്ലി യങ് ആണ് ഭൂരിഭാഗം മത്സരങ്ങളിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നയിച്ചത്




Sharing is Caring