ജര്‍മന്‍ ബജറ്റ് എയര്‍ലൈൻ റ്യാന്‍എയര്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു


ബര്‍ലിന്‍: ജര്‍മനിയിലെ ബജറ്റ് എയര്‍ലൈനായ റ്യാന്‍എയര്‍ രണ്ടു ഘട്ടമായി 900 ജീവനക്കാരെ കൂടി വെട്ടിക്കുറയ്ക്കും. ഇതില്‍ ആദ്യ ഘട്ടം ഉടന്‍ തന്നെയുണ്ടാകും. രണ്ടാമത്തേത് ക്രിസ്മസിനു ശേഷവും. ഇനി പിരിച്ചുവിടുന്നതില്‍ അഞ്ഞൂറു പേര്‍ പൈലറ്റുമാരും നാനൂറു പേര്‍ ക്യാബിന്‍ ക്രൂവുമായിരിക്കും. ഓഗസ്റ്റ് അവസാനത്തോടെ ഇവരുടെ കാര്യത്തില്‍ അന്തിമ പട്ടിക തയാറാകുമെന്നാണു കരുതുന്നത്.


ചീഫ് എക്സിക്യൂട്ടിവ് മൈക്കല്‍ ഓലീറിയാണ് വിഡിയോ സന്ദേശത്തിലൂടെ ജീവനക്കാരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കമ്ബനിയുടെ സാമ്ബത്തിക ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. യൂറോപ്പിലെ കടുത്ത മത്സരവും ബ്രെക്സിറ്റ് സാധ്യതകളും കാരണം കടുത്ത ആശങ്കയാണ് നേരിടുന്നതെന്നാണ് ഇതില്‍ വിശദീകരിക്കുന്നത്.




Sharing is Caring