മാംസവ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളെന്ന് ജസ്റ്റിസ് സച്ചാര്‍


Justice-Rajinder-Sachar-300x214 രാജ്യത്തെ മാംസവ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. 2006ല്‍ മുസ്‌ലിംകള്‍ക്ക് സംവരണം നിര്‍ദേശിച്ച സച്ചാര്‍ കമ്മിഷന്‍ തലവനായിരുന്നു ഇദ്ദേഹം.


ഉത്തര്‍പ്രദേശിലെ മഥുരയിലെ ഒരു കോളജില്‍ നടന്ന ത്രിദിന സമ്മേളനത്തിലാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. തുടര്‍ന്ന് പ്രസ്താവനയില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പങ്കെടുത്ത അധ്യാപകരുള്‍പ്പെടെ നിരവധിപേര്‍ ചടങ്ങ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
കാനഡ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ പ്രമുഖ മുസ്‌ലിം നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ 95 ശതമാനം ബീഫ് കച്ചവടക്കാരും ഹിന്ദുക്കളാണെന്നും എന്നിട്ടും അതുകഴിച്ചെന്നപേരിലാണ് ദാദ്രിയില്‍ കൊലപാതകമുണ്ടായതെന്നായിരുന്നു സച്ചാറിന്റെ പ്രസ്താവന.




Sharing is Caring