ബംഗ്ലാദേശില്‍ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി


86753804_68880cc9-45a5-49f3-9a72-30b0101c1f18-300x168
ബംഗ്ലാദേശില്‍ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളെ യുദ്ധക്കുറ്റം ചുമത്തി തൂക്കിക്കൊന്നു. സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി, അലി അഹ്‌സാന്‍ മുഹമ്മദ് മുജാഹിദ് എന്നിവരെയാണ് വധശിക്ഷയ്ക്കു വിധിച്ചത്. 1971 ലെ പാക് യുദ്ധ കാലത്ത് കൂട്ടക്കൊലയും ബലാത്സംഗവും നടത്തിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. എന്നാല്‍ ഇവര്‍ അതു നിഷേധിച്ചിട്ടുണ്ട്.ആറു പ്രാവശ്യം എം.പിയായി തെരഞ്ഞെടുക്കപ്പെട്ട വളരെ സ്വാധീനമുള്ള രാഷ്ട്രീയക്കാരനാണ് ചൗധരി. ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്‌ലാമിക് പാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവാണ് മുജാഹിദ്.




Sharing is Caring