മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതിക്കേസ്; ശരദ് പവാര്‍ ഇന്ന് മുംബൈ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകും


മുംബൈ:മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതിക്കേസില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് മുംബൈ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകും. എന്‍ഫോഴ്സ്മെന്റില്‍ നിന്നും നോട്ടീസ് ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തംനിലയ്ക്ക് ഹാജരാകുകയാണെന്ന് പവാര്‍ നേരത്തെ അറിയിച്ചിരുന്നു.


ഇന്ന് ഉച്ചയ്ക്ക് ശേഷമാകും പവാര്‍ ഹാജരാകുന്നത് .എന്‍സിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടാനുള്ള സാധ്യത കൂടുതലായതിനാല്‍ മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ കനത്ത സുരക്ഷാവലയം തീര്‍ത്തിരിക്കുകയാണ് .കൂടാതെ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.




Sharing is Caring