മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് യുവതി മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍


ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മലയാളി യുവതി മരിച്ചു. അപകടത്തില്‍ ഭര്‍ത്താവിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.


മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര മേലേടത് റാഫിയുടെ ഭാര്യ ജല്‍സീന (24) ആണ് മരിച്ചത്. റാഫി ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍ ചികിത്സയിലാണ്. ഉംറ കഴിഞ്ഞു മടങ്ങവേ അബഹ ചുരത്തില്‍ വച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മക്കളായ ഖദീജ റാണ, ഫഹദ് എന്നിവരും വാഹനമോടിച്ച മക്കരപ്പറമ്പ് സ്വദേശി ശമീറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.




Sharing is Caring