മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മാനേജിങ് ഡയക്ടര്‍ കെ.പത്മകുമാറിനു ജാമ്യം. ഉപാധികളോടെയാണു തൃശൂര്‍ വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. പത്മകുമാറിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, അന്വേഷണ സംഘം വിളിക്കുമ്ബോള്‍ ഹാജരാകണം എന്നിവയാണ് ഉപാധികള്‍.
സിമന്റ് ഇടപാടില്‍ സ്വകാര്യ കമ്ബനികള്‍ക്ക് ഇളവ് നല്കി കമ്ബനിക്കു നഷ്ടമുണ്ടാക്കിയെന്ന കേസില്‍ അറസ്റ്റിലായ പത്മകുമാര്‍ മൂന്നു ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു. ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുമെന്ന വിജിലന്‍സിന്റെ വാദം തള്ളിയാണു ജാമ്യം നല്‍കിയത്.













