മലപ്പുറത്ത് സ്വകാര്യ ബസ് കാറിലിടിച്ച് മുത്തച്ഛനും കൊച്ചുമകനും മരിച്ചു


മലപ്പുറം:മലപ്പുറം രണ്ടത്താണി ദേശീയ പാതയില്‍ സ്വകാര്യ ബസ് കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി മാമ്പിള്ളിക്കുന്നേല്‍ ഡോമിനിക് ജോസഫ് (55), മകളുടെ മകന്‍ മൂന്നു വയസുകാരന്‍ ഡാന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.


ഡൊമനിക്കിന്റെ ഭാര്യ മേഴ്‌സി ഡൊമിനിക്, മകളുടെ ഭര്‍ത്താവ് ജോര്‍ജ് ദേവസ്യ എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യംം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു നെടുമ്പാശേരിയിലേക്ക് പോകും വഴിയാണ് അപകടം.




Sharing is Caring