മലപ്പുറത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കാര്‍ ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം


മലപ്പുറം: ഓടുന്ന കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞ് ,ഡ്രൈവര്‍ക്ക് പുറകേ വന്ന കാര്‍ ഡ്രൈവറുടെ മര്‍ദ്ദനം.മലപ്പുറം മക്കരപ്പറമ്പില്‍ വച്ചാണ് സംഭവം.കാറിന് സൈഡ് നല്‍കിയില്ലെന്ന പേരിലാണ് മര്‍ദ്ദിച്ചത്.ഒരു മാസത്തിനിടെ പലയിടങ്ങളിലായി നാലാം തവണയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത്.സംഭവത്തില്‍ നടപടി വേണമെന്ന് തൊളിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു കോഴിക്കോട് നിന്ന് പാലക്കാട്ടേക്കുളള യാത്രാമധ്യേ മലപ്പുറം മക്കരപ്പറമ്പില്‍ വച്ചാണ് പുറകില്‍ വന്ന കാര് ഡ്രൈവര്‍ വാഹനം വിലങ്ങിട്ട് നിര്‍ത്തിയ ശേഷം പുറത്തിറങ്ങി കെഎസ്ആര്‍ടിസി ഡ്രൈവറെ അകാരണമായി മര്‍ദ്ദിച്ചത്.കാറിന് സൈഡ് നല്‍കിയില്ലെന്നും കാറില്‍ ബസ് ഉരസിയെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് ജില്ലയില്‍ മാത്രം കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പലയിടങ്ങളില്‍ നിന്നായി മര്‍ദ്ദനമേല്‍ക്കുന്നത്.കഴിഞ്ഞ മൂന്ന് തവണയും പ്രശ്‌നം പൊലീസും കെഎസ്ആര്‍ടിസിയും ഇടപെട്ട് ഒതുക്കി.




Sharing is Caring