കാസര്‍കോട് ബസും വാനും കൂട്ടിയിടിച്ച്‌ രണ്ടു മരണം


കാസര്‍ഗോഡ്: കാസര്‍ഗോഡ് മംഗലാപുരം ദേശീയപാതയില്‍ കുമ്ബളയ്ക്കടുത്ത് ബസും മാരുതി വാനും കൂട്ടിയിട്ട് രണ്ടുപേര്‍ മരിച്ചു. മാരുതിയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്.
അപകടത്തില്‍ വാനിന് തീപിടിച്ചു. വാനിനുള്ളില്‍ അകപ്പെട്ട ഡ്രൈവര്‍ വെന്തുമരിക്കുകയായിരുന്നു.
അപകടത്തില്‍ വാന്‍ പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ 5.30 നാണ് സംഭവം.




Sharing is Caring