മലപ്പുറത്തിനെതിരായ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിംലീഗ്


മലപ്പുറം ജില്ലയെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലയില്‍ എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു.


മുഖ്യമന്ത്രി മലപ്പുറത്തിനെതിരായ പരാമര്‍ശം പിന്‍വലിക്കണം. ആരോപണത്തിന് എന്തെങ്കിലും ഒരു തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടോ.


മുഖ്യമന്ത്രിയുടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന സ്വര്‍ണത്തെക്കുറിച്ച് ആകാം അദ്ദേഹം പറയുന്നത്.

പിടിക്കപ്പെട്ടവരില്‍ ഏറെയും കണ്ണൂര്‍ ജില്ലക്കാരാണ്. കണ്ണൂര്‍ ജില്ലയിലുള്ളവരാണ് അവിടെ പോയി വെട്ടിപ്പ് നടത്തുന്നത്. അത് മലപ്പുറം ജില്ലയുടെ തലയില്‍ ഇടാമോ എന്നും പി എം എ സലാം ചോദിച്ചു.



Sharing is Caring