മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കല്‍; സര്‍ക്കാര്‍ കൈമാറിയ അപാര്‍ട്ട്മെന്‍റുകളില്‍ പലതിലും ഒഴിവില്ലെന്ന് പരാതി


കൊച്ചി: മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കല്‍ നടപടികള്‍ രണ്ടാം ദിവസമായ ഇന്നും തുടരുന്നു. ഇന്ന് കൂടുതല്‍പേര്‍ ഫ്ലാറ്റ് ഒഴിഞ്ഞുപോകുമെന്നാണ് പ്രതീക്ഷ. ബദല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് ഫ്ലാറ്റ് ഉടമകള്‍. എന്നാല്‍, ഫ്ലാറ്റുകള്‍ ഒഴിയുന്നവര്‍ക്ക് താമസിക്കാനായി സര്‍ക്കാര്‍ കൈമാറിയ അപാര്‍ട്ട്മെന്‍റുകളില്‍ പലതിലും ഒഴിവില്ലെന്ന പരാതിയുമായി ഫ്ലാറ്റ് ഉടമകള്‍ രംഗത്ത്. രണ്ടു ദിവസത്തിനുള്ളില്‍ പുതിയ സ്ഥലം കണ്ടെത്തി മാറുക പ്രയാസമെന്നാണ് ഉടമകളുടെ നിലപാട്.


സബ് കളക്ടറുടെ അധ്യക്ഷതയില്‍ മരട് നഗരസഭ കൗണ്‍സിലിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ കൗണ്‍സിലിനെ അറിയിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സ്റ്റിയറിങ് കമ്മിറ്റി ചേരുന്നത്.




Sharing is Caring