മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു മാറ്റല്‍ : നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗം ഇന്ന്


കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു മാറ്റുന്നത് സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മരട് നഗര സഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗം ഇന്ന്. ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ നീക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മരട് നഗര സഭയ്ക്ക് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് പൊളിച്ച്‌ നീക്കാനാവില്ലെന്നാണ് നഗരസഭയുടെ നിലപാട്.


ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടിയന്തര യോഗം വിളിച്ച്‌ ചേര്‍ത്തത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ യോഗം വിളിച്ച്‌ കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഇന്ന് തീരുമാനമെടുക്കും. കൗണ്‍സില്‍ പ്രകാരം വിഷയത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ നീക്കുമ്ബോള്‍ ഉണ്ടാകുന്ന മാലിന്യ പ്രശ്‌നങ്ങളും ആളുകളുടെ പുനരധിവാസവുമാണ് നഗരസഭയ്ക്ക് പ്രധാന വെല്ലുവിളി.


മെയ് എട്ടിനാണ് മരടിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയ്ന്‍ ഹൗസിംഗ്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ അപ്പാര്‍ട്ട്‌മെന്റുകളാണ് പൊളിച്ച്‌ നീക്കാന്‍ നിര്‍ദ്ദേശിച്ചത്.



Sharing is Caring