മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന കേസില്‍ നടി ചാര്‍മി കൗറിനെ വനിതാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യണമെന്ന് ഹൈദരാബാദ് ഹൈക്കോടതി. ജസ്റ്റിസ് എ. രാജശേഖര റെഡ്ഡി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രാവിലെ പത്ത് മണിക്കും അഞ്ച് മണിക്കും ഇടയ്ക്ക് മാത്രമേ നടിയെ ചോദ്യം ചെയ്യാവൂ. രക്തം, നഖം, മുടി തുടങ്ങിയവയുടെ സാമ്ബിളുകള്‍ ശേഖരിക്കുന്നതിന് നടിയുടെ സമ്മതം വാങ്ങണമെന്നും കോടതി ഉത്തരവിട്ടു.
തന്നെ ചോദ്യം ചെയ്യുന്ന പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഭരണഘടനയും പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചാര്‍മി കോടതിയെ സമീപിച്ചത്. വനിതാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിന് പുറമെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നും ചാര്‍മി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ചാര്‍മി അടക്കം പന്ത്രണ്ട് തെലുങ്ക് താരങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് നടിയെ ചോദ്യം ചെയ്യുന്നത്.













