മന്ത്രി സ്ഥാനത്തിന് ധൃതിയില്ലെന്ന് അവശേഷിക്കുന്ന എൻസിപി എംഎൽഎ തോമസ് ചാണ്ടി.എൻസിപി ദേശീയ നേതൃത്വവും ഇടതുമുന്നണിയും ആവശ്യപ്പെട്ടാൽ ഇക്കാര്യത്തിൽ പ്രതികരിക്കുമെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.എന്നാൽ പാർട്ടിക്ക് മന്ത്രിസ്ഥാനം ഇല്ലാതാവാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം,എകെ ശശീന്ദ്രനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ പ്രതികരിച്ചു.രണ്ടു ദിവസത്തിനകം ഭാവി കാര്യങ്ങൾ തീരുമാനിക്കും.ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനോട് യോജിക്കുന്നുവെന്നും ഉഴവൂർ വിജയൻ പറഞ്ഞു.

എന്നാൽ രാജി കൊണ്ട് നാണക്കേട് മാറില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.മന്ത്രിയുടേത് ലജ്ജാകരമായ പ്രവർത്തിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡണ്ട് എംഎം ഹസനും കുറ്റപ്പെടുത്തി.മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.












