മന്ത്രിമാര്‍ക്ക് കര്‍ശന താക്കീതുമായി മുഖ്യമന്ത്രി:മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം


തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് കര്‍ശന താക്കീതുമായി മുഖ്യമന്ത്രി. മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കര്‍ശനനിര്‍ദേശം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.


കഴിഞ്ഞ ദിവസം ചേരാനുദ്ദേശിച്ചിരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് മാറ്റിവെച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ഇടപെടല്‍.ഫെബ്രുവരി ഒന്‍പതിനായിരുന്നു മുഖ്യമന്ത്രി വിളിച്ച പ്രത്യേകമന്ത്രിസഭാ യോഗം ക്വാറം തികയാഞ്ഞതിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. സംസ്ഥാന ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു ഇത്. .യോഗം മാറ്റിവെച്ചതോടെ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ സാധിച്ചിരുന്നില്ല.വെ​​​ള്ളി​​​യാ​​​ഴ്ച വി​​​ളി​​​ച്ചുചേ​​​ര്‍​​​ത്ത പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്കം ഏ​​​ഴു മ​​​ന്ത്രി​​​മാ​​​ര്‍ മാ​​​ത്ര​​​മാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​നാ​​​ല്‍ ഓ​​​ര്‍​​​ഡി​​​ന​​​ന്‍​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ആറ് മന്ത്രിമാര്‍ മാത്രമായിരുന്നു പ്രത്യേക മന്ത്രിസഭാ യോഗത്തിന് എത്തിയത്. 13 മന്ത്രിമാര്‍ക്ക് വിവിധ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ ക കഴിയില്ലെന്ന കാര്യം ഇവര്‍ നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു..
സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് തന്നെ മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയിരുന്നു.



Sharing is Caring