മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുള്ള മർദ്ദനത്തിൽ യുവാവ് മരിച്ചു


തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ യുവാവ് മര്‍ദനമേറ്റ് മരിച്ചു. ശ്രീകാര്യം അമ്ബാടിനഗര്‍ സ്വദേശി സാജു(39) ആണ് മരിച്ചത്.മൊബൈലിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.


കേസിലെ പ്രതികളെന്ന് സംശയിക്കുന്ന സാജുവിന്റെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവര്‍ ഒളിവിലാണ്. സുഹൃത്തുക്കളുമായി മദ്യപിച്ചതിന് ശേഷം സാജു വീട്ടിലെത്തിയിരുന്നു.


തുടര്‍ന്ന് മൊബൈല്‍ കാണാത്തതിനെ വീണ്ടും പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് പുലര്‍ച്ചെയോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.



Sharing is Caring