മദ്യം വിറ്റുപോകാന്‍ സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയെന്ന് മഹാരാഷ്ട്ര മന്ത്രി; വിവാദമായതോടെ മാപ്പു പറഞ്ഞു


മദ്യം വിറ്റു പോകാന്‍ സ്ത്രീകളുടെ പേര് നല്‍കാന്‍ നിര്‍ദേശിച്ച് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍. പ്രസ്താവന വിവാദമായതോടെ അദ്ദേഹം ക്ഷമാപണവും നടത്തി.


താനൊരിക്കലും സ്ത്രീകളെ അപമാനിക്കാന്‍ വേണ്ടിയല്ല ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും പശ്ചാത്താപമുണ്ടെന്നും മന്ത്രി പറഞ്ഞു.


ചന്ദ്രാപൂരില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രിയുടെ വിവാദ നിര്‍ദേശം. സംസ്ഥാനത്ത് മദ്യത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ മദ്യത്തിന് സ്ത്രീകളുടെ പേര് നല്‍കിനോക്കൂവെന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.

‘മദ്യത്തിന് മഹാരാജ എന്ന് പേരിട്ടാല്‍ ആരാണ് വാങ്ങുക. എന്നാല്‍, മഹാറാണി എന്ന് പേരിട്ട് നോക്കൂ. അപ്പോള്‍ കാണാം വ്യത്യാസം,’ – മന്ത്രി പറഞ്ഞു.

മന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തക പരോമിത ഗോസ്വാമി പരാതി നല്‍കിയിട്ടുണ്ട്.



Sharing is Caring