മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച സംഭവം; ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി


പാനമ കപ്പല്‍ മത്സ്യബോട്ടില്‍ ഇടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്യാപ്റ്റന്‍ ജോര്‍ജിയനാക്കിസ് അയോണീസ്, സെക്കന്‍ഡ് ഓഫിസര്‍ അത്തനേഷ്യസ്, സീമാന്‍ മ്യാന്‍മര്‍ എന്നിവരെ ഇന്നലെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കപ്പലിന്റെ ക്യാപ്റ്റനെതിരെ ഐപിസി 304 വകുപ്പു പ്രകാരം മനഃപൂര്‍വമുള്ള നരഹത്യക്കു കോസ്റ്റല്‍ പൊലിസ് കേസെടുത്തിരുന്നു.


ജൂണ്‍ 10നാണ് ‘ആംബര്‍ എല്‍’ എന്ന പാനമയില്‍ റജിസ്റ്റര്‍ ചെയ്ത കപ്പല്‍ കാര്‍മല്‍ മാതാ എന്ന ബോട്ടില്‍ ഇടിച്ച് അപകടം ഉണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു.




Sharing is Caring