ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനും മുന്‍പേ മതേതരത്വം ഓരോ ഇന്ത്യക്കാരന്റെയും ഡി.എന്‍.എയിലുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഗുജറാത്തിലെ ഉല്‍വാഡയില്‍ പാഴ്‌സി വിഭാഗത്തിന്റെ ഇറാന്‍ഷാ ഉത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സര്‍വ്വ ധര്‍മ്മ സമ ഭാവ’ (എല്ലാ മതങ്ങളുടെയും സമത്വം) എന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ വിവക്ഷ. വൈവിധ്യങ്ങളുടെയും വ്യത്യസ്ത മതങ്ങളുടെയും ഇടമാണ് ഇന്ത്യ. ഭരണഘടനയില്‍ ചേര്‍ക്കുന്നതിനും മുന്‍പേ മതേതരത്വം ഇന്ത്യക്കാരുടെ ഡി.എന്‍.എയില്‍ ഉണ്ടായിരുന്നു”- വെങ്കയ്യ നായിഡു പറഞ്ഞു.

എല്ലാ മതങ്ങളെയും ബഹുമാനിക്കലും സഹിഷ്ണുതയുമാണ് പുരാതന കാലം തൊട്ടേ ഇന്ത്യയുടെ ധാര്‍മ്മികത. മതപരമായ സമാധാനവും സഹിഷ്ണുതയും ഇല്ലെങ്കില്‍ രാജ്യത്തിന്റെ പുരോഗതിയെ അത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.












