മതിലകം കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി


തൃശ്ശൂര്‍ മതിലകം കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കള്ളനോട്ടടിക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫിറോസ് ഷഫീഖിനാണ് അന്വേഷണച്ചുമതല. ഇദ്ദേഹം സ്ഥലത്തെത്തി പരിശോധന നടത്തി.


കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും നോട്ടടി ഉപകരണങ്ങളും പിടികൂടിയത്.
ഒ.ബി.സി മോര്‍ച്ച കൈപ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറി ശ്രീനാരായണപുരം അഞ്ചാംപരത്തി രാജീവ് ഏറാശ്ശേരിയുടെ വീട്ടില്‍ നിന്നാണ് 2000, 500, 50, 20 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്.


കള്ളനോട്ടടിക്കുന്നതിനുപയോഗിച്ച കംപ്യൂട്ടറും പ്രിന്ററും കള്ള ആധാരങ്ങള്‍, ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി രേഖകളും പിടികൂടിയിരുന്നു. വീടിന്റെ മുകള്‍നിലയിലെ മുറിയിലാണ് കള്ളനോട്ടടിയന്ത്രം സൂക്ഷിച്ചിരുന്നത്. നോട്ടടിക്കാനുള്ള മഷിയും കടലാസും ഇവിടെനിന്നു ലഭിച്ചു.
രാഗേഷ് കൊള്ളപ്പലിശക്ക് പണം കൊടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് പരിശോധനക്ക് എത്തിയത്. 2000ന്റെ 50 നോട്ടുകളും 500ന്റെ 10 നോട്ടുകളുമാണ് പിടിച്ചെടുത്തത്. ദീര്‍ഘകാലമായി ഇവിടെ കള്ളനോട്ടടിക്കുന്നതായാണ് വിവരം.



Sharing is Caring