മതസ്പര്‍ദ വളര്‍ത്തുന്ന പ്രസംഗം: ശശികലക്കെതിരേ കേസ്


800x480_image59566931കാഞ്ഞങ്ങാട്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാസര്‍ഗോഡ് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.


സംസ്ഥാനത്ത് മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ ശശികല പ്രസംഗിച്ചെന്നാരോപിച്ചായിരുന്നു പരാതി നല്‍കിയത്. യു ട്യൂബില്‍ നിന്നു ഡൗണ്‍ലോഡു ചെയ്ത പ്രസംഗം അടങ്ങിയ സിഡികളും തെളിവായി പോലീസില്‍ നല്‍കിയിരുന്നു. തെളിവുകള്‍ പരിശോധിച്ച ശേഷം നിയമോപദേശം തേടിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.




Sharing is Caring