മണിപ്പൂരിലെ ലംക ജില്ലയില്‍ കുകി സംഘടനകള്‍ അനിശ്ചിത കാല ബന്ദിന് ആഹ്വാനം ചെയ്തു


മണിപ്പൂരിലെ ലംക ജില്ലയില്‍ കുകി സംഘടനകള്‍ അനിശ്ചിത കാല ബന്ദിന് ആഹ്വാനം ചെയ്തു. മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.


ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മലയോര മേഖലയില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കുകി നേതാക്കള്‍ പറഞ്ഞു. മെയ്‌തെയ് പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള അതിര്‍ത്തികളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടും.




Sharing is Caring