മണിപ്പുരില്‍ വീണ്ടും സംഘര്‍ഷാവസ്‌ഥ; 5 ജില്ലകളില്‍ അഫ്‌സ്പ ഏർപ്പെടുത്തി


മണിപ്പുരില്‍ വീണ്ടും സംഘര്‍ഷാവസ്‌ഥ ഉണ്ടായതിനെ തുടര്‍ന്നു ജിരിബാം ഉള്‍പ്പെടെ 5 ജില്ലകളിലെ 6 പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ സായുധ സേനാ (പ്രത്യേക അധികാരം) നിയമം (അഫ്‌സ്പ) വീണ്ടും ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


ഉത്തരവ്‌ പ്രകാരം മണിപ്പുരിലെ 5 ജില്ലകളിലെ 6 പോലീസ്‌ സ്‌റ്റേഷനുകള്‍ – ഇംഫാല്‍ വെസ്‌റ്റ്, ഇംഫാല്‍ ഈസ്‌റ്റ്, ജിരിബാം, കാങ്‌പോക്‌പായ്‌, ബിഷ്‌ണുപൂര്‍ – അഫ്‌സ്പയ്‌ക്ക് കീഴില്‍ പ്രശ്‌നബാധിത പ്രദേശങ്ങള്‍ ആയി കേന്ദ്രം പ്രഖ്യാപിച്ചു.


കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നു മുതല്‍ ആറ്‌ മാസത്തേക്ക്‌ പുറപ്പെടുവിച്ച വിജ്‌ഞാപനത്തില്‍നിന്ന്‌ കേന്ദ്രം ഈ പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു.



Sharing is Caring