മഞ്ഞു മലയിലൂടെയുള്ള സാഹസിക യാത്ര പങ്ക് വെച്ച് മഞ്ജുവാര്യർ :അപകടസമയത്ത് പ്രാര്‍ത്ഥനകളും സ്‌നേഹവുമായി കൂടെ നിന്നവര്‍ക്ക് നന്ദിയും അറിയിച്ചു താരം


കനത്ത മഴയും മണ്ണിടിച്ചലും കാരണം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ ചിത്രീകരണത്തിന് പോയ മഞ്ജു വാര്യരും സംഘവും കുടുങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് താരത്തെയും ഷൂട്ടിങ് സംഘത്തെയും സുരക്ഷിതരായി മണാലിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നു.


ഇപ്പോഴിതാ തിരികെയുള്ള സാഹസിക യാത്രയുടെ വീഡിയോ മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞുമലയില്‍ കൂടിയുള്ള സാഹസിക യാത്രയുടെ വീഡിയോ ആണ് താരം പങ്കുവെച്ചത്.അപകടസമയത്ത് പ്രാര്‍ത്ഥനകളും സ്‌നേഹവുമായി കൂടെ നിന്നവര്‍ക്ക് നന്ദിയും താരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ രക്ഷാപ്രവര്‍ത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും താരം പറഞ്ഞു.


സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രമായ ‘കയറ്റ’ത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് താരം ഹിമാചലില്‍ പോയത്. മഞ്ജു വാര്യര്‍ സഹോദരനെ വിളിച്ചു കാര്യം പറഞ്ഞപ്പോഴാണ് സംഘം കുടുങ്ങി കിടക്കുന്ന കാര്യം പുറംലോകം അറിഞ്ഞത്.



Sharing is Caring