സ്വവര്‍ഗാനുരാഗിയായ എംപിയുടെ കുഞ്ഞിനെ മടിയിലിരുത്തി പാലുകൊടുക്കുന്ന സ്‌പീക്കറുടെ ചിത്രങ്ങള്‍ വൈറല്‍


ക്രൈസ്റ്റ്ചര്‍ച്ച്‌: ന്യൂസീലാന്‍ഡ് പാര്‍ലമെന്‍റില്‍ എംപിമാരുടെ ചര്‍ച്ച പുരോഗമിക്കവെ സ്പീക്കറോടൊപ്പമുള്ള അതിഥിയാണ് ലോകമാധ്യമങ്ങളില്‍ ശ്രദ്ധയമായിരിക്കുന്നത്.എംപി ടാമറ്റി കോഫിയുടെ കുഞ്ഞാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ചര്‍ച്ച മുടങ്ങാതിരിക്കാന്‍ കുഞ്ഞുമായി പാര്‍ലമെന്‍റിലെത്തിയ ടാമറ്റി സംസാരിച്ചു തുടങ്ങിയപ്പോള്‍ കുഞ്ഞിനെ സ്പീക്കറുടെ കൈയിലേല്‍പ്പിക്കുകയായിരുന്നു.


സ്പീക്കറുടെ ചേംബറില്‍ വച്ച്‌ കുഞ്ഞിന് കുപ്പിപാല്‍ കൊടുക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്പീക്കര്‍ ട്രെവോര്‍ മല്ലാര്‍ഡാണ് ട്വിറ്ററിലൂടെ മനോഹരമായ ചിത്രം പങ്കുവെച്ചത്.
സ്വവര്‍ഗാനുരാഗിയായ ടാമറ്റി കോഫിക്കും പങ്കാളി ടിം സ്മിത്തിനും കഴിഞ്ഞ ജൂലായിലാണ് കുഞ്ഞ് പിറക്കുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞിന്‍റെ ജനനം




Sharing is Caring