മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: മൂന്നു വോട്ടര്‍മാര്‍ ഹാജരാകാന്‍ ഹൈക്കോടതി വാറണ്ട്


മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസില്‍ മൂന്ന് വോട്ടര്‍മാരെ ഈ മാസം പത്തിന് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ വാറണ്ട്. തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്ന ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ ഹരജിയിലാണ് ഉത്തരവ്. വിദേശത്ത് ജോലി നോക്കുന്നവരുടെയും മരിച്ചവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നും ഇതാണ് തന്റെ തോല്‍വിക്ക് കാരണമെന്നും ആരോപിച്ചാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്.
ഈ കേസ് ഇപ്പോള്‍ ഹൈ കോടതിയുടെ പരിഗണനയിലാണ്. ബൂത്ത് നമ്ബര്‍ 43ലെ വോട്ടറായ ആനേക്കല്ല് സ്വദേശി ഉമ്മര്‍ ഫാറൂഖ്, ബൂത്ത് നമ്ബര്‍ 60ലെ വോട്ടര്‍ ഉപ്പള സ്വദേശി ജബ്ബാര്‍, 85ലെ വോട്ടര്‍ കുമ്ബള സ്വദേശി മൊയ്തീന്‍കുഞ്ഞി എന്നിവരെയാണ് ഹാജരാക്കേണ്ടത്. 89 വോട്ടിനാണ് സുരേന്ദ്രന്‍ എതിര്‍ സ്ഥാനാനാര്‍ത്ഥിയായ മുസ്ലിം ലീഗിലെ പി.ബി. അബ്ദുല്‍ റസാഖിനോട് പരാജയപ്പെട്ടത്.




Sharing is Caring