മകര സംക്രാന്തിയും തൈപ്പൊങ്കലും പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി


മകര സംക്രാന്തിയും തൈപ്പൊങ്കലും പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ആവധി പ്രഖ്യാപിച്ചിരിക്കുന്ന ഈ ആറു ജില്ലകളിലും ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.


സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്.നേരത്തെ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറില്‍ അവധി ഉള്‍പ്പെടുത്തിയിരുന്നു. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും ഇന്നാണ്. ഇതിന്റെ ഭാഗമായിട്ടാണ് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ അവധികള്‍.




Sharing is Caring