മംഗളൂരു: പുത്തൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റ് പരിസരത്ത് നിര്‍മ്മാണ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികളില്‍ രണ്ടുപേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു ജലിഗുഡ്ഢയിലെ പത്മനാഭ(35), കൊപ്പല്‍ സ്വദേശി ശിവു(32) എന്നിവരാണ് മരിച്ചത്.
കൊപ്പല്‍ സ്വദേശികളായ യശ്വന്ത്(28),മഹന്തേശ്(31)എന്നിവര്‍ക്കാണ് പരിക്ക്. അഗ്നിശമന സേന മണ്ണുനീക്കി ആദ്യം പുറത്തെടുത്ത ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.













