ഭീ​ക​ര​ത​യി​ല്ലാ​ത്ത അ​യ​ല്‍​പ​ക്കം; ഇ​മ്രാ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ പ്ര​തീ​ക്ഷ​വ​ച്ച്‌ ഇ​ന്ത്യ


ഭീ​ക​ര​ത​യും സം​ഘ​ര്‍​ഷ​ങ്ങ​ളും ഇ​ല്ലാ​ത്ത സു​ര​ക്ഷി​ത​വും സ്ഥി​ര​ത​യാ​ര്‍​ന്ന​തും സു​ദൃ​ഡ​വും വി​ക​സ​നോ​ന്മു​ഖ​വു​മാ​യ ദ​ക്ഷി​ണേ​ഷ്യ​യെ കെ​ട്ടി​പ്പെ​ടു​ക്കാ​ന്‍ പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ആ​ദ്യ​മാ​യി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തി​ല്‍ വീ​ണ്ടും വി​ശ്വാ​സം അ​ര്‍​പ്പി​ച്ച പാ​ക് ജ​ന​ത​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് പ​റ​ഞ്ഞു.


പാ​ക്കി​സ്ഥാ​ന്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ ഇ​മ്രാ​ന്‍ ഖാ​ന്‍ ന​യി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ തെ​ഹ്റീ​ക് ഇ ​ഇ​ന്‍​സാ​ഫ് (പി​ടി​ഐ) പാ​ര്‍​ട്ടി​യാ​ണ് വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​ത്. 272 പാ​ര്‍​ല​മെ​ന്‍റ് സീ​റ്റു​ക​ളി​ല്‍ 116-ലും ​ഇ​മ്രാ​ന്‍റെ പാ​ര്‍​ട്ടി വി​ജ​യി​ച്ചു. എ​ന്നാ​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട 137 സീ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ പി​ടി​ഐ​ക്ക് സാ​ധി​ച്ചി​ല്ല. ചെ​റു​​ക​ക്ഷി​ക​ളെ ചേ​ര്‍​ത്ത് ഇ​മ്രാ​ന്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​വി​ജ​യ​ത്തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​മ്രാ​ന്‍ ഇ​ന്ത്യ​യെ ച​ര്‍​ച്ച​യ്ക്കു ക്ഷ​ണി​ച്ചി​രു​ന്നു. കാ​ഷ്മീ​രാ​ണ് അ​യ​ല്‍​ബ​ന്ധ​ത്തി​ലെ പ്ര​ധാ​ന​പ്ര​ശ്ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഇ​ന്ത്യ​യു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​ണ്. ഇ​ന്ത്യ ഒ​രു ചു​വ​ടു വ​ച്ചാ​ല്‍ പാ​ക്കി​സ്ഥാ​ന്‍ ര​ണ്ടു ചു​വ​ടു വ​യ്ക്കും. പ​ക്ഷേ, ആ ​ഒ​രു ചു​വ​ടു​വ​യ്പി​ന് ഇ​ന്ത്യ ത​യാ​റാ​ക​ണം- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ- പാ​ക് ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ മാ​ത്ര​മ​ല്ല, തെ​ക്ക​നേ​ഷ്യ​യു​ടെ മു​ഴു​വ​ന്‍ സ​മാ​ധാ​ന​ത്തി​നും ഏ​ക പോം​വ​ഴി ച​ര്‍​ച്ച മാ​ത്ര മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നാ​ല്‍ ഇ​തി​നോ​ട് ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​ന്‍ ഇ​ന്ത്യ ത​യാ​റാ​യി​രു​ന്നി​ല്ല.



Sharing is Caring