ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ തമിഴില്‍; മമ്മൂട്ടിക്കും നയന്‍താരയ്ക്കും പകരം അരവിന്ദ് സാമിയും അമല പോളും


മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നയാകനാക്കി ഹിറ്റ്‌മേക്കര്‍ സിദ്ധിക്ക് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍’ന്റെ തമിഴ് റീമേക്ക് വരുന്നു. സിദ്ധിക്ക് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ മമ്മൂട്ടിയുടെ ഭാസ്‌ക്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി അരവിന്ദ് സാമി വേഷമിടും. മലയാളത്തില്‍ നായികാവേഷം ചെയ്ത നയന്‍ താരയ്ക്കു പകരം അമലാ പോളാണ് തമിഴ് ഭാസ്‌ക്കറിലെത്തുന്നത്.


മീനയുടെ മകള്‍ ബേബി നൈനികയാണ് ചിത്രത്തില്‍ അമലാ പോളിന്റെ മകളായി അഭിനയിക്കുക. മാര്‍ച്ച് അവസാനം ചിത്രീകരണം ആരംഭിയ്ക്കും. ദേശീയ പുരസ്‌ക്കാരം നേടിയ ചിത്രം ‘ക്യൂന്‍’നിന്റെ മലയാളം പതിപ്പില്‍ കങ്കണ റണൗത്ത് അവതരിപ്പിച്ച നായിക വേഷം ചെയ്യുന്നതും അമലാ പോളാണ്.




Sharing is Caring