ഭാര്യയുടെ കൂട്ടുകാരിയുമായുള്ള അവിഹിതബന്ധം എത്തിച്ചത് കൊലപാതകത്തില്‍


ഭാര്യയുടെ സുഹൃത്തുമായുള്ള പ്രണയം ഒടുവില്‍ സൂരജിനെ കൊലപാതകത്തിലേക്കെത്തിച്ചു. കാണാതായ പൊതിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വടയാര്‍ പട്ടുംമേല്‍ സുകുമാരന്‍റെ മകള്‍ സുകന്യ(22)യുടെ മൃതദേഹം പാറമടക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി സംഭവത്തില്‍ പൊതി സൂര്യാഭവനില്‍ സൂരജി(28)നെ പോലീസ് പിടികൂടിയിട്ടും വിശ്വസിക്കാനാവാത്ത സ്ഥിതിയിലായിരുന്നു നാട്ടുകാര്‍. കുറ്റസമ്മതം നടത്തി പ്രതി സംഭവസ്ഥലത്തെത്തിയപ്പോള്‍ പോലും പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു.
25 വര്‍ഷമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന പാറമടയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സുകന്യയെ കൊന്നശേഷം നാലു വെട്ടുകല്ലുകള്‍ കെട്ടി പാറമടയില്‍ മുക്കിത്താഴ്ത്തിയെന്നു സൂരജ് മൊഴി ഞെട്ടലോടെയാണ് ആള്‍ക്കാര്‍ കേട്ടത്.25 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന തന്‍റെ വീടിനുസമീപമുള്ള പാറമടയില്‍ സുകന്യയെ കൊന്നു കല്ലില്‍കെട്ടി താഴ്ത്തിയിട്ടുണ്ടെന്ന് പോലീസിനോടു പറഞ്ഞു. ആദ്യം പോലീസുപോലും ഇത് വിശ്വസിച്ചില്ല. പിന്നീട് ഫയര്‍ ഫോഴ്സ് എത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെടുത്തപ്പോഴാണ് കൊടുംക്രൂരതയുടെ നിജസ്ഥിതി പുറത്തുവരുന്നത്.




Sharing is Caring